കണ്ണൂർ :യുവാവിനെ തട്ടിക്കൊണ്ട് പോയി എട്ട് ലക്ഷം രൂപ കവർന്ന കേസിൽ പ്രതിയെ ചക്കരകല്ല് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
കൊറ്റാളി പള്ളിയത്ത് ഹൗസിൽ പ്രസൂൺ 32 ആണ് അറസ്റ്റിലായത് എടയന്നൂർ സ്വദേശി മുരിക്കിൻചേരി സി. എം.മഹറൂഫിനെയാണ് കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്നത്. കഴിഞ്ഞ ദിവസംഅഞ്ചരക്കണ്ടി അമ്പനാട് നിന്നുമാണ് തട്ടിക്കൊണ്ട് പോയത്.
കണ്ണൂർ എസിപി ടി കെ രത്നകുമാർ, ചക്കരക്കൽ സിഐ എം പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് കുഞ്ഞിപ്പള്ളിയിൽ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കാർ കസ്റ്റഡിയിലെടുത്തു.
0 Comments