Ticker

6/recent/ticker-posts

മൻസൂർ ആശുപത്രിയിലേക്ക് നടന്ന മാർച്ചിൽ എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ലാത്തിച്ചാർജ്ജ്, പ്രവർത്തകർക്ക് പരിക്ക്

കാഞ്ഞങ്ങാട് : നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ് ഐ ജില്ലാ കമ്മിറ്റി ഇന്ന് മൻസൂർ 
ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും എസ്. എഫ്. ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. മാർച്ച് നടത്തിയെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി . പ്രതിഷേധ യോഗത്തിന് ശേഷം പ്രവർത്തകർ വീണ്ടും തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് വലിയ സംഘർഷമുണ്ടായത്. പൊലീസ് ലാത്തിചാർജ് നടത്തിയതിൽ എസ്.എഫ്.ഐ നേതാവിന് ഉൾപ്പെടെ പരിക്കേറ്റു. രണ്ട് പേരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുക്കാൻ തയാറാകുന്നില്ലെന്ന് എസ്എഎഫ്.ഐ ആരോപിച്ചു. ഇപ്പോഴും സംഘർഷം നിലനിൽക്കുന്നു. എസ്. എഫ്. ഐ പ്രവർത്തകർ പിരിഞ്ഞ് പോയിട്ടില്ല.

Reactions

Post a Comment

0 Comments