Ticker

6/recent/ticker-posts

സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട നഗരസഭയിലെ മൂന്ന് ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസ്

കാസർകോട്: മുൻസിപ്പൽസെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് രേഖകളുണ്ടാക്കിയ നഗരസഭയിലെ മൂന്ന് ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസ്' കാസർകോട് നഗരസഭ മുൻ സെക്രട്ടറിയും ഇപ്പോൾ ആലപ്പുഴ
 ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായ പി എ . ജസ്റ്റിൻ്റെ പരാതിയിൽ കാസർകോട് നഗരസഭ ക്ലറിക് സെക്ഷനിലെ പ്രമോദ് കുമാർ, റവന്യൂ ഇൻസ്പെക്ടർ രഞ്ജിത്ത്, റവന്യൂ ഓഫീസർ എ. പി. ജോർജ് എന്നിവർക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്. പരാതിക്കാരൻ കാസർകോട് സെക്രട്ടറിയായിരുന്ന 2023 വർഷത്തിലും ഈ മാസം 9 വരെയുള്ള കാലയളവിനിടെ ബിൽഡിംഗിനുള്ള ഒക് പെൻസി സർട്ടിഫിക്കറ്റ് തയാറാക്കി സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടെന്നാണ് പരാതി.
Reactions

Post a Comment

0 Comments