Ticker

6/recent/ticker-posts

പൂച്ചക്കാട് ഗഫൂർ ഹാജി വധം: പ്രതികളെ കോടതി പത്ത് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

കാഞ്ഞങ്ങാട് :പൂച്ചക്കാട് ഗഫൂർ ഹാജി വധക്കേസിൽ റിമാൻ്റിലുള്ള  യുവതികളടക്കമുള്ള പ്രതികളെ കോടതി ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേക്ക് ഈ മാസം 18 വരെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി പ്രതികളെ വിട്ടു നൽകിയത്.
മന്ത്രവാദിനി ഉദുമ മീത്തലെ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി കെ.എച്ച്. ഷമീന 38, ഭർത്താവ്ഉളിയത്തടുക്ക നാഷണൽ നഗർ സ്വദേശി ടി.എം.ഉബൈദ് എന്ന ഉവൈസ്32, സഹായികളായ പള്ളിക്കര കീക്കാൻ മുക്കൂട് ജീലാനി നഗറിലെ അസ്നിഫ 36, മധൂർ കൊല്ല്യ ഹൗസിൽ ആയിഷ 43 എന്നിവരെയാണ് വിട്ടു നൽകിയത്.   കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നും ഇന്ന് രാവിലെ കോടതി നേരത്തെ പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറൻ്റ് പ്രകാരം കോടതിയിൽ ഹാജരാക്കുകയായിരുന്നു. വ്യാഴാഴ്ച രാതിയായിരുന്നു അന്വേഷണ സംഘം പ്രതികളെ മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്. 570 പവനോളം സ്വർണം ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തിൽ പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യംചെയ്യും.  ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തലവനായ ഡി.വൈ.എസ്.പി കെ. ജെ. ജോൺസൺ ആണ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയത്. പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.




Reactions

Post a Comment

0 Comments