കാഞ്ഞങ്ങാട് : മന്‍സൂര്‍ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി ചൈതന്യകുമാരി ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇന്ന് വൈകീട്ട് ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘർഷം. പൊലീസ് ലാത്തിവീശി. നിരവധി നേതാക്കൾക്ക് പൊലീസ് ലാത്തിയടിയേറ്റ് പരിക്കേറ്റു. സംസ്ഥാന ജന.സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമയ ജോമോന്‍ ജോസിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. 15 ഓളം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ജോമോനെയും യൂത്ത് കോൺഗ്രസ് നേതാക്കളായ കാർത്തികേയൻ, ശിബിൻ ഉപ്പിലിക്കൈ ഉൾപ്പെടെയുള്ള വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.സി.സി. വൈസ് പ്രസിഡൻ്റ് പ്രദീപ് കുമാറിനും ലാത്തിയടിയേറ്റു. മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.
0 Comments