Ticker

6/recent/ticker-posts

വീട്ടുപറമ്പിലെ കടന്നൽ കൂട്ടം ഇളകി രണ്ട് പേർ കുത്തേറ്റ് ആശുപത്രിയിൽ

കാഞ്ഞങ്ങാട് :വീട്ടുപറമ്പിലെ കടന്നൽകൂട്ടം ഇളകി രണ്ട് പേർക്ക്കുത്തേറ്റു.കടന്നൽ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്     ബേക്കൽ മൗവ്വലിലെ അബൂബക്കർ 45 , പ്ലസ് വൺ വിദ്യാർത്ഥി സഹദ് 16 എന്നിവരെയാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. അബൂബക്കറിൻ്റെ ജേഷ്ഠൻ എ.പി. എം. ഷാഫിയുടെ മകനാണ് സഹദ്.
സഹദിനെ കടന്നൽ കൂട്ടം ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അബൂബറിനും കുത്തേൽക്കുന്നത്. രണ്ട് പേരെയും ഉദുമയിലെ ആശുപുത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10നാണ് സംഭവം.
Reactions

Post a Comment

0 Comments