Ticker

6/recent/ticker-posts

പുതിയകോട്ട പള്ളി കാവൽക്കാരൻ്റെ മൊബൈൽ ഫോൺ മോഷ്ടാവ് കൊണ്ട് പോയി, സി.സി.ടി വി യിൽ മോഷ്ടാവിൻ്റെ ദൃശ്യം

കാഞ്ഞങ്ങാട് : ഹോസ്ദുർഗ്പുതിയകോട്ട പള്ളി കാവൽക്കാരൻ്റെ മൊബൈൽ ഫോൺ മോഷ്ടാവ് കൊണ്ട് പോയി.  സെക്യൂരിറ്റി ജീവനക്കാരൻ ഇസ്മയിലിൻ്റെ വിലപിടിപ്പുള്ള ഫോണാണ് മോഷണം പോയത്. മഖാം കെട്ടിടത്തിന് മുന്നിലെ ഇരിപ്പിടത്തിൽ വെച്ച് പുലർച്ചെ 4.30 ന് ശുചിമുറിയിൽ പോയ സമയത്താണ് മോഷണം. തിരിച്ചെത്തിയപ്പോൾ ഫോൺ കണ്ടില്ല. പള്ളിയുടെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്' മൂന്ന് ക്യാമറകളിലും മോഷ്ടാവിൻ്റെ ദൃശ്യം വ്യക്തമായിട്ടുണ്ട്. മഖാമിന് മുന്നിൽ പ്രധാന റോഡിൽ സ്കൂട്ടി നിർത്തി മോഷ്ടാവ് നടന്ന് വരുന്നതും മൊബൈൽ മോഷ്ടിച്ച് സ്കൂട്ടിയിൽ കാഞ്ഞങ്ങാട് ടൗണിലേക്ക് ഓടിച്ച് പോകുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മുൻപ് പള്ളിയുടെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടന്നിരുന്നു. ഈ കേസിൽ പ്രതിയെ ഇനിയും കണ്ടെത്താനായിട്ടില്ല.
Reactions

Post a Comment

0 Comments