Ticker

6/recent/ticker-posts

സംസ്ഥാന സ്കൂൾ യുവജനോത്സവം : സംസ്കൃത നാടകത്തിൽ ദുർഗ കാഞ്ഞങ്ങാട്, അറബിക് സംഘ ഗാനത്തിൽ പടിഞ്ഞാർ ജമാഅത്ത്

കാഞ്ഞങ്ങാട് :സംസ്ഥാന യുവജനോത്സവം : സംസ്കൃത നാടകത്തിൽ ദുർഗ കാഞ്ഞങ്ങാട്, അറബിക് സംഘ ഗാനത്തിൽ പടിഞ്ഞാർ ജമാഅത്ത് സ്കൂൾ ടീമും എ ഗ്രേഡ് നേടി.സംസ്ഥാന  സംസ്കൃത നാടകം
ഹൈസ്കൂൾ വിഭാഗത്തിലാണ്   ദുർഗ ഹൈസ്ക്കൂൾ ടീം ഫസ്റ്റ് നേടിയത്. അറബിക് സംഘ ഗാനത്തിൽ  ഉദുമ പടിഞ്ഞാർ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ടീമാണ് ജേതാക്കളായത്.

(2 പടം ഇതോടൊപ്പം)

സംസ്ഥാന സ്‌കൂൾ കലോത്സവം: നാടകമത്സരങ്ങളിൽ ഇക്കുറിയും ഇരട്ടവിജയമുറപ്പിച്ച് കാഞ്ഞങ്ങാട് ദുർഗ എച്ച് എസ് എസ്

കാഞ്ഞങ്ങാട് :  സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ നാടക മത്സരങ്ങളിലെ ഇരട്ട വിജയം ഇക്കുറിയും കൈവിടാതെ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ.
ഹയർസെക്കൻഡറി വിഭാഗം മലയാള നാടക മത്സരത്തിൽ തുടർച്ചയായി ആറാം തവണയും ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃത നാടക മത്സരത്തിൽ ഒൻപതാം തവണയുമാണ് സ്‌കൂൾ ടീം എ ഗ്രേഡ് നേടുന്നത്. അടുക്കള എന്ന നാടകമാണ് ഹയർസെക്കൻഡറി വിഭാഗം അവതരിപ്പിച്ചത്. പി ഹരിഗോവിന്ദ്, വൈഷ്ണവി മോഹൻ, നന്ദിത നാരായണൻ, അമേയ പ്രമോദ്, സായൂജ്യ, കെ പി വൈഷ്ണവി, തനുശ്രീ, നന്ദുകൃഷ്ണൻ, ബി അനിരുദ്ധ്, അഭയ് എന്നിവരാണ് ഹയർസെക്കൻഡറി വിഭാഗം മലയാള നാടകത്തിൽ ്അരങ്ങിലെത്തിയത്. ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃത നാടകത്തിൽ വി ശിവന്യ, വൈഗ, നിരാമയ, നന്ദിക, നഥാനിയ, അനിഖ, സയന, സത്യപ്രസാദ്, അർജുൻ, റോഷിത് എന്നിവർ വേഷമിട്ടു. സുലൈമാൻ കക്കോടി വർഷങ്ങൾക്ക് മുൻപ് എഴുതിയ തീൻമേശയിലെ ദുരന്തം എന്ന നാടകത്തിന്റെ സമകാലിക സ്തീപക്ഷവായനയാണ് ഇരു നാടകങ്ങളും. കോഴിക്കോട് സിറ്റി പോലീസിലെ അസി  സബ് ഇൻസ്‌പെക്ടറും മുതിർന്ന നാടക പ്രവർത്തകനുമായ പ്രേമൻ മുചുകുന്നാണ് ഇരുനാടകങ്ങളും സംവിധാനം ചെയ്തത്. സ്കൂളിലെ സംസ്‌കൃത അധ്യാപകരുടെ സഹായത്തോടെ ഇതേ സ്ക്രിപ്റ്റ് ഭാഷാന്തരം ചെയ്ത് സംസ്‌കൃത നാടകവുമൊരുക്കി. എം കെ ഹരിദാസ് കുണ്ടംകുഴി സഹസംവിധായകനായി. ഹരിദാസിനു പുറമെ സതീഷ് ബാബു കുറ്റിക്കോൽ, വിപിൻ കാസർകോട് എന്നിവർ അണിയറ പ്രവർത്തകരായി. പ്രജിത്ത് ചെറുവാഞ്ചേരി കലാസംവിധാനം നിർവഹിച്ചു. സംസ്ഥാന കലോത്സവ നാടക മത്സരങ്ങളിലെ ഒൻപത് വർഷത്തെ തുടർച്ചയായ വിജയങ്ങളെല്ലാം ദുർഗ സ്‌കൂൾ നേടിയത് പ്രേമൻ മുചുകുന്നിന്റെ സംവിധാനത്തിൽ തന്നെയാണ്.

Reactions

Post a Comment

0 Comments