കാസർകോട് : പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കത്തിച്ചതിനുമായി മാലിന്യ സംസ്കരണ നിയമ ലംഘനങ്ങൾ പരിശോധിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തുകയും കൂടുതൽ ശിക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിന് 5000 രൂപയും, എ.ടി.സി ഹാർഡ്‌വെയർസ്, അറഫ കോർട്ടേഴ്സ് ഉടമകളിൽ നിന്ന് 2500 രൂപ വീതവും തൽസമയ പിഴ ഈടാക്കി.ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ വീട്ടുടമയ്ക്ക് 5000 രൂപയും അഞ്ചങ്ങാടി സ്റ്റോർ ഉടമയ്ക്ക് 2500 രൂപയും തൽസമയ പിഴ ചുമത്തി.
വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെയും കത്തിക്കുന്നതിനെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്.
0 Comments