Ticker

6/recent/ticker-posts

രാത്രി നഗരത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും ബൈക്കിന് മുകളിലേക്ക് വീണ യുവാവ് അബോധാവസ്ഥയിൽ

കാഞ്ഞങ്ങാട് :നഗരത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും രാത്രി
മോട്ടോർ ബൈക്കിന് മുകളിലേക്ക് വീണ യുവാവ് അബോധാവസ്ഥയിൽ. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇരു നിലകെട്ടിടത്തിന് മുകളിലെ മിനി ഹാളിൽ നടന്ന വിവാഹാഘോഷവുമായി ബന്ധപ്പെട്ട സൽക്കാരത്തിൽ പങ്കെടുത്ത് താഴെ ഇറങ്ങുന്നതിനിടെയാണ് അപകടം. ഒന്നാം നിലയിൽ നിന്നും യുവാവ് താഴെ നിർത്തിയിരുന്ന ഇരുചക്ര വാഹനത്തിന് മുകളിലേക്ക് ആണ് വീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ഐ ഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് മംഗലാപുരം ആശുപതിയിലേക്ക് മാറ്റി. അജാനൂരിൽ താമസിക്കുന്ന 37 കാരനാണ് ഗുരുതരാവസ്ഥയിലുള്ളത്.
Reactions

Post a Comment

0 Comments