ട്രേറ്റ് കോടതിയാണ് റിമാൻ്റ് ചെയ്തത്. വൈദ്യ പരിശോധനക്ക് ശേഷമാണ് മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കിയത്. 14 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്തത്.
രാത്രി തന്നെ അദ്ദേഹത്തെ ജയിലിലേക്ക് കൊണ്ട് പോയി.
നിലമ്പൂർ ഡിവൈഎസ്പിയുടെനേതൃത്വത്തിലുള്ള സംഘമാണ് അൻവറിനെ അറസ്റ്റ് ചെയ്തത്.
വനംവകുപ്പ് ഓഫീസ് തകർത്ത സംഭവത്തിൽ അൻവറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. പി.വി അൻവറടക്കം 11 പേർ പ്രതികളാണ്.പിഡിപിപി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിൽ
പ്രതിഷേധിച്ചായിരുന്നു അൻവറിന്റെ പാർട്ടിയായ ഡിഎംകെ
പ്രവർത്തകർ വനംവകുപ്പ് ഓഫീസിലേക്ക് അതിക്രമിച്ചു കയറിയത്
പ്രതിഷേധിച്ചായിരുന്നു അൻവറിന്റെ പാർട്ടിയായ ഡിഎംകെ
പ്രവർത്തകർ വനംവകുപ്പ് ഓഫീസിലേക്ക് അതിക്രമിച്ചു കയറിയത്
പിന്നാലെ പ്രതിഷേധക്കാർ ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു.
താനൊരു നിയമസമാജികനായതുകൊണ്ട് മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്നും ഇല്ലെങ്കില്‍ പിണറായിയല്ല ആര് വിചാരിച്ചാലും അറസ്റ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നുവെന്നും പി വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു.
0 Comments