Ticker

6/recent/ticker-posts

പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കടിയേറ്റു പ്രതി കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് : പൊലീസ് സ്റ്റേഷനിലെത്തിയ ഫോൺ സന്ദേശത്തിന് പിന്നാലെപരാതി അന്വേഷിക്കാൻ പോയ എസ്.ഐക്ക് കടിയേറ്റു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളരിക്കുണ്ട് എസ്.ഐ അരുൺ മോഹനനാണ് കടിയേറ്റത്. വലതു കൈ തണ്ടയിൽ ആഴത്തിൽ കടിയേറ്റ എസ്.ഐ ആശുപത്രിയിൽ ചികിൽസ തേടി. സംഭവവുമായി ബന്ധപ്പെട്ട് കാര്യോട്ട് ചാൽ കാഞ്ഞിറക്കുണ്ടിലെ രാഘവൻ മണിയറ 50യെ പൊലീസ് കസ്റ്റഡിയിലെടുത്തു. 80 വയസുള്ള മാതാവ് വെള്ളച്ചിയേയും സഹോദരനെയും പ്രതിഭീഷണിപ്പെടുത്തുന്നുവെന്നറിഞ്ഞാണ് എസ്.ഐ അടക്കം പൊലീസ് സംഘം വീട്ടിലെത്തിയത്. വീട്ടുമുറ്റത്ത് വെച്ചാണ് പൊലീസുദ്യോഗസ്ഥന് കടിയേറ്റത്. പരിക്കേൽപ്പിച്ചതിനും ഔദ്യോഗിക കൃത്യം നിർവഹണം തടഞ്ഞതിനും കേസെടുത്തു.
Reactions

Post a Comment

0 Comments