ടാങ്കർ ലോറി ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ പൊലീസ് പിടികൂടി. പാടി ബള്ളറടുക്കത്ത് ഹോട്ടൽ മാലിന്യവുമായെത്തിയ ടാങ്കർ ലോറി വിദ്യാനഗർ പൊലീസ് പിടികൂടി. ഇന്നലെ രാത്രി 11.30 ന് ആണ് പിടികൂടിയത്. ടാങ്കർ ലോറികസ്റ്റഡിയിലെടുത്ത പൊലീസ് ഏരിപ്പാടിയിലെ ബഷീർ അഹമ്മദിനെ 48 തിരെ കേസെടുത്തു. ബള്ളറടുക്കയിൽ മാലിന്യവുമായെത്തിയ ബൊലേറോയും പി ക്കപ്പ് അപ്പും പൊലീസ് പിടികൂടി. മട്ടന്നൂർ സ്വദേശി സി.കെ. മുഹമ്മദ് ജസീറിനെ 24 തിരെ കേസെടുത്തു. ഒരു ഡ്രൈവർ പൊലീസിനെ കണ്ട് മാലിന്യ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഈ വാഹനത്തിലെ മാലിന്യം പൊലീസ് കുഴിച്ച് മൂടി.
0 Comments