കാഞ്ഞങ്ങാട് : പടന്നക്കാട് സ്കൂട്ടിയും ലോറിയും കൂട്ടിയിടിച്ച് മരിച്ച യുവതിയുടെ മകൾക്ക് അപകടത്തിൽ ഗുരുതര പരിക്ക്. ഏഴ് വയസുള്ള ഷെമയെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോയി . പടന്നക്കാട് കുയ്യാലിലെസമദിൻ്റെ ഭാര്യ റംസീന 32 ആണ് ഇന്ന് രാവിലെ ഐ ങ്ങോത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. പെട്രോൾ പമ്പിനടുത്ത് ദേശീയ പാതയിൽ
യുവതി ഓടിച്ച സ്കൂട്ടിയും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചു.
കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു സ്കൂട്ടർ. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്നു നാഷണൽ പെർമിറ്റ് ലോറി . മൃതദേഹം ജില്ലാശുപത്രിയിൽ ആണ് ഉള്ളത്. മകൾക്കൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് അപകടം. തലക്ക് സാരമായി പരിക്കേറ്റാണ് കുട്ടിയെ മംഗലാപുരത്തേക്ക് മാറ്റിയത്. സ്കൂട്ടി പാടെ തകർന്ന നിലയിലാണ്. റംസീനക്ക് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഷിഫാന എന്ന മകളും ഒന്നര മാസം പ്രായമുള്ള അയാഷ് എന്ന ആൺകുട്ടി കൂടിയുണ്ട്. ബേക്കൽ
ഹദ്ദാദ് നഗർ സ്വദേശിയായ
ഭർത്താവ് വിദേശത്താണ്. കുഞ്ഞിനെ അയൽ വീട്ടിലാക്കി കാഞ്ഞങ്ങാട് ടൗണിലേക്ക് പോയി വരാമെന്ന് പറഞ്ഞാണ് ഇറങ്ങിയത്.
കൈ കുഞ്ഞുള്ള റംസീനയുടെ അപകടമരണം നാടിനെ കണ്ണീരിലാക്കി.
0 Comments