കാഞ്ഞങ്ങാട്: 850 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ കൈവശം വെച്ച ആറങ്ങാടി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. അബ്ദുള്ള അബ്ദുൽ റഹ്മാനെ 64 തിരെയാണ് കേസ്. ഉൽപ്പന്നങ്ങൾകസ്റ്റഡിയിലെടുക്കാൻ പോയ പൊലീസിനെ കണ്ട് പ്രകോപനമുണ്ടാക്കി ബഹളമുണ്ടാക്കിയതായി പൊലീസ് പറഞ്ഞു. ആറങ്ങാടിയിലെ ഹാജി സ്റ്റോറിന് മുൻവശത്ത് വില്പനയ്ക്ക് കൊണ്ടുവന്നതായിരുന്നു. ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുകയില ഉൽപ്പന്നങ്ങൾ കസ്റ്റഡിയിലെടുത്തത്.
0 Comments