Ticker

6/recent/ticker-posts

കാസർകോട് ജില്ലയിലെ ആറ് എസ്.ഐമാർ ഇന്ന് വിരമിച്ചു

കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിലെ
ആറ് എസ്.ഐമാർ ഇന്ന് വിരമിച്ചു. ചിറ്റാരിക്കാൽ എസ്.ഐ അരുണൻ ,
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കാസർകോട് മുരളീധരൻ, ബേഡകത്ത് നിന്നും അരവിന്ദൻ, കാസർകോട് ഡി.സി. ആർ. ബിയിൽ നിന്നും 
 ഗോപാലകൃഷ്ണൻ,
ആൽഫ കണ്ട്രോൾ റൂമിൽ നിന്നും സുരേന്ദ്രൻ,    കാസർകോട് ഡിസ്ട്രിക് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും എ.എസ്.ഐ വിനോദ്,
കാസർകോട്
വനിത സെലിൽ നിന്നും എസ്.ഐ ശൈലജ എന്നിവരാണ് ഇന്ന് വിരമിച്ചത്.
സർവീസിൽ നിന്നും വിരമിച്ച സഹപ്രവർത്തകർക്ക്‌ കേരള പൊലീസ് ഓഫീസേർസ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ യാത്രയയപ്പ് ചടങ്ങ് നടത്തി. ജില്ല പൊലീസ് മേധാവി ബി. വി. വിജയ് ഭരത് റെഡ്ഢി ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉപഹാരം വിതരണം ചെയ്തു. അഡീഷണൽ എസ്.പി പി. ബാലകൃഷ്ണൻ നായർ ഡി വൈ എസ് പി മാരായ സി. കെ. സുനിൽകുമാർ, ടി.ഉത്താംദാസ്,, ജോൺസൺ , രാജേഷ് കുമാർ, കെ പി ഒ എ സംസ്ഥാന നിർവാഹക സമിതി അംഗം സദാശിവൻ, പൊലീസ് സഹകരണ സംഘം പ്രസിഡന്റ്‌ ഗിരീഷ് ബാബു, കെ.പി എ ജില്ല ട്രഷറര്‍ സുധീഷ് , സംസ്ഥാന നിർവാഹക സമിതി അംഗം പ്രകാശൻ ആശംസ പ്രസംഗം നടത്തി. കെ.പി. ഒ എജില്ല സെക്രട്ടറി പി. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ്‌ രാജ്‌കുമാർ ബാവിക്കര അധ്യക്ഷനായിരുന്നു. ജില്ല ജോയിൻ സെക്രട്ടറി ടി.വി. പ്രമോദ് നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments