ഉപ്പളയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരിച്ചു. കാഞ്ഞങ്ങാട് അനശ്വര സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ പി. മോഹനൻ 50 ആണ് മരിച്ചത്. അതിയാമ്പൂര് നിട്ടടുക്കം സ്വദേശിയാണ്. ദേശീയ പാതയിൽ ഇന്ന് വൈകീട്ടാണ് അപകടം. ആവിക്കരയിലെ സ്ഥാപനത്തിൽ നിന്നും ഓട്ട് വിളക്ക് സാധനങ്ങൾ കൊണ്ട് പോവുന്നതിനിടെയാണ് അപകടം. ഓട്ടോ പൂർണമായും തകർന്നു. ഉപ്പള ഗേറ്റിനടുത്താണ് അപകടം.
കാഞ്ഞങ്ങാട് നിട്ടടുക്കം കാഞ്ഞിരവയലിലെ പാർവതി നിലയത്തിൽ പരേതരായ പദ്മനാഭയുടെയും പാർവതിയുടെയും മകനാണ്.
0 Comments