കാഞ്ഞങ്ങാട് :കേരള പൊലീസ്അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ, കൈകോർക്കാം യുവതക്കായ് എന്ന സന്ദേശമുയർത്തി കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സെമിനാർ നടത്തി . .കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. അജിത് കുമാർ അധ്യക്ഷനായി. വി. കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേർസൺ കെ. വി. സുജാത വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി പി. വി. മഹേഷ് , ജില്ലാ സെക്രട്ടറി സുരേഷ് | സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം. സദാശിവൻ സംസാരിച്ചു. ജില്ലാസെക്രട്ടറി പി.രവീന്ദ്രൻ സ്വാഗതം ജോ. സെക്രട്ടറി കെ. പി. വി. രാജീവൻ നന്ദി പറഞ്ഞു. തുടർന്ന് കാഞ്ഞങ്ങാട് നഗരത്തിൽ ലഹരിക്കെതിരേപ്രതിരോധ ചങ്ങലയും തീർത്തു. കാഞ്ഞങ്ങാട്സ്മൃതി മണ്ഡപത്തിൽ നിന്ന് കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ്ചന്ദ്ര ആദ്യ കണ്ണിയായി. അഡീഷണൽ എസ്പി പി. ബാലകൃഷ്ണൻ നായർ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് ജില്ലാ പൊലീസ് മേധാവി വിജയഭാരത റെഡി, നഗരസഭ ചെയർപേർസൺ കെ. വി. സുജാത , ബേക്കൽ ഡിവൈഎസ്പി പി.മനോജ്,പി. അപ്പുക്കുട്ടൻ , ഡോ. സി. ബാലൻ ,വെള്ളിക്കോത്ത് വിഷ്ണുഭട്ട് ഫാദർ ജോൺസൺ അപ്പോസ്തലസ് പൊതുമണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, വ്യാപാരി സമൂഹം, ചുമട്ടുതൊഴിലാളികൾ, ആശാ വർക്കർമാർ അംഗൻവാടി ടീച്ചേർസ്, ഹരിതസേനാംഗങ്ങൾ , ഓട്ടോ തൊഴിലാളികൾ ജേസീസ്, റോട്ടറി ലയൺസ് ക്ലബ്ബുകൾ, പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റി , നഴ്സിംഗ് വിദ്യാർത്ഥികൾ എൻഎസ്എസ് കേഡറ്റുകൾ,നന്മ മരം പ്രവർത്തകർ വിവിധലഹരിവിരുദ്ധ സമിതികൾ, കൊളവയൽ ജാഗ്രത സമിതി വിവിധവിദ്യാഭ്യാസസ്ഥാപനങ്ങൾ, കാഞ്ഞങ്ങാട് പ്രസ്ഫോറം, വിവിധ രാഷ്ട്രീയ നേതൃത്വം, വിവിധ ക്ലബ്ബുകൾ,ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങി കാഞ്ഞങ്ങാടിൻ്റെ പൗരാവലിചങ്ങലയിൽ കണ്ണികളായി. സ്മൃതി മണ്ഡപം മുതൽ കോട്ടച്ചേരി വരെ മനുഷ്യമതിലായി. ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ ആവേശം ഉൾക്കൊണ്ട പരിപാടിയായി മാറി.
0 Comments