ആലയിലെ സി. കെ. മോഹൻ കുമാറിനെ 53 ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഹോസ്ദുർഗ് സ്റ്റേഷനിലെ പ്രൊബേഷണൽ എസ്.ഐ കെ. വി. ജിതിൻ, സിവിൽ പൊലീസ് ഓഫീസർ അജീഷ് കുമാറിനു മാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി അലാമിപ്പള്ളി കൂളിയങ്കാൽ റോഡിലാണ് സംഭവം. എസ്. ഐ വി .മോഹനൻ്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുകയായിരുന്നു. മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ചു വന്ന മോഹൻ കുമാറിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയായിരുന്നു. പൊലീസ് യൂണിഫോം കുത്തിപ്പിടിച്ചു. പ്രൊബേഷണൽ എസ്.ഐയുടെ വലത് കൈ പിടിച്ച് തിരിച്ചു. സിവിൽ പൊലീസുകാരനെ മാന്തി പറിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചതായാണ് കേസ്.
വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി ഇ.ആർ.എസ്.എസ് വഴി ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ചട്ടിയും കല്ലു മെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ അറസ്ററിലായ രണ്ട് പ്രതികളെയും ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രമോദ്, സഹോദരൻ പ്രദീപ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 11 ന് പനത്തടി ചാമുണ്ഡിക്കുന്നി ലായിരുന്നു സംഭവം.രാജപുരം പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോൻസി പി . വർഗീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം.
പൊലീസ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ പ്രകോപിതനായ പ്രമോദ് അവിടെ യുണ്ടായിരുന്ന ചട്ടിയെടുത്ത് പൊലീസിനു നേരെ എറിഞ്ഞു.പിന്നാലെ കല്ലേറും തുടങ്ങി.കല്ലേറിൽ എ.എസ്ഐ മോൻസിക്ക് കാലിന് പരിക്കേറ്റു. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയും പ്രായമായ അമ്മയെയും മക്കളെയും ശല്യം ചെയ്യുന്നതിനെ തുടർന്നാണ് പൊലീസിലേക്ക് ഫോൺ വന്നത്. വീട്ടുകാരെ ആക്രമിക്കാൻ തുനിഞ്ഞ പ്രമോദിനെ പിടിച്ചുനീക്കുന്നതിനിടെ നിലത്തുവീണ ഉരുളുകയും ചെയ്തു. കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാനായി പൊലീസ് സംഘംഅല്പം മാറി നിന്നപ്പോൾ പിന്നാലെ പോയി കല്ലെറിയുകയും പൊലീസ് ജീപ്പിന്റെ ഒരു ഭാഗത്തെ കണ്ണാടി നശിപ്പിക്കുകയും വയർലെസ് സെറ്റിന്റെ ആന്റിനവലിച്ചു പൊട്ടിക്കുകയും ചെയ്തു സിവിൽ പൊലീസ് ഓഫീസർമാരായ സജിത്ത് ജോസഫ്, കെ. വി. നിതിൻ, ശശികുമാർ എന്നിവർക്കും പരിക്കേറ്റിരുന്നു.
0 Comments