കണ്ണൂർ :കള്ളത്തോക്കുമായി റിട്ട. എസ്. ഐയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹം സഞ്ചരിച്ച പുത്തൻ കാറും കസ്റ്റഡിയിലെടുത്തു. കണ്ണൂർ സിറ്റി സ്റ്റേഷനിൽ നിന്നും വിരമിച്ച വാരം മുണ്ടയാട് സ്വദേശി എം.ജെ. സബാസ്റ്റ്യനെ 64യാണ് ചക്കരകല്ല് പൊലീസ് ഇൻസ്പെക്ടർ എം പി . ആ സാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നാടൻ ഒറ്റ കുഴൽതോക്കും മൂന്ന് വെടിയുണ്ടകളും പ്രതിയുടെ കാറിൽ നിന്നും പൊലീസ് പിടികൂടി. കാർ റോഡരികിലെ കുഴിയിൽ വീണതിനെ തുടർന്ന് സബാസ്റ്റ്യൻ നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടു. നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് തോക്കും വെടിയുണ്ടകളും കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് ഉച്ചക്ക് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്. ഐ പ്രേമ രാജൻ, ഷാജി, ഷിജു, അർജുൻ എന്നിവരും ഇൻസ്പെക്ടർ എം പി . ആ സാദിനൊപ്പമുണ്ടായിരുന്നു.
0 Comments