കാഞ്ഞങ്ങാട് :പൊലീസിനെ കണ്ട് സ്കൂട്ടറും മദ്യവും റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. മയിലാട്ടി ചെറുകര റോഡിൽ സ്കൂട്ടറും 23 പാക്കറ്റ് കർണാടക മദ്യവും ഉപേക്ഷിച്ച് രക്ഷപ്പെട്ട മയിലാട്ടി കുയ്യം കുട്ടിച്ചാലിലെ ശ്രീകാന്ത 42 ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 7 ന് രാത്രി 9 മണിക്കാണ് സംഭവം. മേൽപ്പറമ്പ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും ഒന്നര മാസമായി ഒളിവിലായിരുന്നു. വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ടാണ് യുവാവ് സ്കൂട്ടറും മദ്യവും ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.
0 Comments