Ticker

6/recent/ticker-posts

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍ അന്തരിച്ചു

കൊച്ചി : ക്രിമിനല്‍ അഭിഭാഷകന്‍ ബി. എ . ആളൂര്‍ 53അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി. എ . ആളൂര്‍. 
ശ്വാസ തടസ്സത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആളൂരിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ മരണം സംഭവിച്ചു. 
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. കോളിളക്കമുണ്ടാക്കിയ
 ഇലന്തൂര്‍ ഇരട്ട നരബരി കേസ്, കൂടത്തായി ജോളി കേസ് തുടങ്ങിയവയില്‍ പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂർ. കാഞ്ഞങ്ങാട്, കാസർകോട് കോടതികളിലടക്കം അടുത്തിടെ പ്രമാദമായ പല കേസുകളിലും ഹാജരായിരുന്നു.
Reactions

Post a Comment

0 Comments