Ticker

6/recent/ticker-posts

ഡ്യൂട്ടിക്കിടയിൽ ആക്രമണങ്ങൾക്ക് ഇരയാകുന്ന പൊലീസുകാരുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് പൊലീസ് അസോ.

കാസർകോട്:ഡ്യൂട്ടിക്കിടയിൽ ആക്രമണത്തിനു ഇരയാവുന്ന പൊലീസുകാരുടെ സംരക്ഷണവും ചികിത്സയും പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്ന്
കേരള പൊലീസ് അസോസിയേഷൻ കാസർകോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
  കാസർകോട് ജീവാസ് മാനസ ഓഡിറ്റോറിയത്തിൽ 
എൻ. എ . നെല്ലിക്കുന്ന് എം.എൽ എ ഉദ്ഘാടനം ചെയ്തു. ജില്ല പൊലീസ് മേധാവി ബി വി വിജയ് ഭരത് റെഡി  മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രസിഡന്റ് ബി. രാജ്കുമാർ പതാക ഉയർത്തി. രക്ഷതസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി.
അഡിഷണൽ എസ്.പി  പി. ബാലകൃഷ്ണൻ നായർ, കാസർകോട് 
ഡി.വൈ. എസ്. പി
സി.കെ. സുനിൽകുമാർ, കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി  ഇ.വി. പ്രദീപൻ, കെ.പി.ഒ.എ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി.പി. മഹേഷ്, ജില്ല സെക്രട്ടറി.പി. രവീന്ദ്രൻ, ജില്ല പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ടി. ഗിരീഷ് ബാബു, കെ.പി.ഒ.എ സംസ്ഥാന നിർവ്വാഹക സമിതിയംഗം,എം . സദാശിവൻ, കെ.പി.എ സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളായ, പി. പ്രകാശൻ, .പി.പി. അമൽ ദേവ്  ആശംസകൾ അറിയിച്ചു. കെ.പി.എ  ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി.വി. പ്രമോദ് അനുശോചന പ്രമേയവും കെ. പി എ സംസ്ഥാന പ്രസിഡന്റ് എ.സുധീർഖാൻ സംഘടന റിപ്പോർട്ടും, ജില്ലാസെക്രട്ടറി  എ.പി. സുരേഷ് പ്രവർത്തന റിപ്പോർട്ടും, ജില്ല ട്രഷറർ .പി.വി. സുധീഷ് വരവ് ചെലവ് കണക്കും, ജില്ലാ നിർവ്വാഹക സമിതിയംഗം .കെ.അജിത്ത്കുമാർ പ്രമേയാവതരണവും ഓഡിറ്റ് കമ്മിറ്റി അംഗം വി.വി. ഉമേഷ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളിൽ നിന്ന് വന്ന പ്രതിനിധികളുടെ വിശദമായ ചർച്ചകൾക്ക് ശേഷം സംഘടന - പ്രവർത്തന റിപ്പോർട്ടുകളും വരവ് ചെലവു കണക്കും അംഗീകരിച്ച്  പ്രൗഢഗംഭീരമായ കൺവെൻഷൻ സമാപിച്ചു. കെ.പി.എ ജില്ല പ്രസിഡന്റ്  രാജ്കുമാർ ബാവിക്കര അധ്യ
ക്ഷനായിരുന്നു. ജില്ല കൺവെൻഷന് സംഘാടക സമിതി കൺവീനർ കെ. സുരേഷ് സ്വാഗതവും സംഘാട സമിതി ചെയർമാൻ ചന്ദ്രശേഖരൻ നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments