Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ഹോസ്ദുർഗ് കോടതി കെട്ടിടത്തിന് മുകളിൽ മരം പൊട്ടിവീണു

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് കോടതി കെട്ടിടത്തിന് മുകളിലേക്ക് മരം പൊട്ടിവീണു. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഭവം. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് വൻ മരം പൊട്ടിവീണത്. കോടതിയുടെ പിറക് വശം ഹോസ്ദുർഗ് കോട്ട ഭാഗത്തുള്ള എ. ഇ. ഒ ഓഫീസിന് മുന്നിലെ മരം കടപുഴകി വീഴുകയായിരുന്നു. കോടതി ഫയലുകൾ ഉൾപെടെ സൂക്ഷിക്കുന്ന ഭാഗത്തെ ഓടുകൾ ഉൾപ്പെടെ തകർന്നു വീണു. വൈകീട്ടുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് മരം വീണത്. ആളപായമില്ല. 
Reactions

Post a Comment

0 Comments