കാഞ്ഞങ്ങാട് : ഹോസ്ദുർഗ്കോടതി മുറിയിൽ ഫാൻ പൊട്ടി തലയിൽ വീണു ജീവനക്കാരിക്ക് തലക്ക് സാരമായി പരിക്കേറ്റു. പിലിക്കോട് കോതോളി സ്വദേശിനി കെ.വി. രമ്യ 39 ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി ഓഫീസ് മുറിയിലാണ് ഭിത്തിയിൽ സ്ഥാപിച്ചിരുന്ന ഫാൻ പൊട്ടി വീണത്. യുവതിയെ പുതിയകോട്ട അമ്മയും
കുഞ്ഞും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീറ്റിലിരിക്കുകയായിരുന്ന രമ്യ.
തലയിൽ മൂന്ന് തുന്നിക്കെട്ടുകൾ ഉണ്ട്. അടുത്തിടെ സ്ഥാപിച്ച ഫാനാണ് പൊട്ടിവീണത്. കോടതി ഓഫീസ് അറ്റൻ്ററാണ് രമ്യ.
0 Comments