കാഞ്ഞങ്ങാട് :വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. വീട്ടിനുള്ളിലുണ്ടായിരുന്ന ദമ്പതികളും ചെറുമകനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുല്ലൂർ കേളോത്തെ കെ.ടി. ഭാസ്ക്കരൻ്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. കോൺഗ്രീറ്റ് വീടിൻ്റെ മുൻഭാഗത്തെ ഷീറ്റിന് മുകളിലേക്കാണ് തെങ്ങ് വീണത്. ഒരു ഭാഗം വീടിന് മുകളിലും പതിച്ചു.
സിററ് ഔട്ടിൽ ഭാസ്ക്കരനും ഭാര്യ നിർമ്മലയും മകളുടെ മകൻ ദേവനന്ദു മാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ എല്ലാവരും പെട്ടന്ന് പുറത്തേക്ക് ഇറങ്ങി. വൈദ്യുതി പോസ്റ്റും പൊട്ടിവീണു. വില്ലേജ് അധികൃതർ സ്ഥലത്തെത്തി.
0 Comments