Ticker

6/recent/ticker-posts

വീടിന് സമീപത്ത് നിന്നും പാമ്പ് കടിയേറ്റ് തായന്നൂർ സ്വദേശി മരിച്ചു

കാഞ്ഞങ്ങാട് :വീടിന് സമീപം കൃഷിയിടത്തിൽ നിന്നും പാമ്പ് കടിയേറ്റ് തായന്നൂർ സ്വദേശി മരിച്ചു
എം.എസ്. എന്നറിയപ്പെടുന്ന എം. ശ്രീ ധരൻ നായർ 65 ആണ് മരിച്ചത്. ശനിയാഴ്ച  വൈകിട്ട്  പാമ്പ് കടിയേൽക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപ
ത്രിയിൽ ചികിത്സ തേടി. തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡയാലിസിസ് ഉൾപ്പെടെ ചികി നൽകിയെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു. സംസ്ക്കാരം നാളെ നടക്കും.
ഭാര്യ: മാലിനി. മക്കൾ: ശ്രീനി വാസൻ (മലേഷ്യ), ശിവ ദാസ് (ദീപ ജൂവലറി), ഉ ണ്ണികൃഷ്ണൻ (തായന്നൂർ). മരുമകൾ: സ്നേഹ. സഹോദരങ്ങൾ: ചന്ദ്രിക (തായ ന്നൂർ), ഗംഗാധരൻ (വെള്ളിക്കോത്ത്), ശ്രീകുമാർ (ഖത്തർ), ശ്രീലത (ചെറു വത്തൂർ).
തായന്നൂരിലെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഉദയ ക്ലബ് തായന്നൂർ അവതരിപ്പിച്ച കുഞ്ഞാലി മരയ്ക്കാർ, രാജാ ഹരിശ്ചന്ദ്ര, ആട്ടക്കളം ഉൾപെടെ നിരവധി നാടക ങ്ങളിൽ ഹാസ്യകഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കാവുകൾ, തിറയാട്ടം, തെയ്യംകെട്ട്, ഉത്സവങ്ങളിലടക്കം
ഭക്ഷണം പാകം ചെയ്തിരുന്ന ശ്രീധരൻ നായർ പാചകവിദഗ്ധൻ കൂടിയായിരുന്നു.

Reactions

Post a Comment

0 Comments