Ticker

6/recent/ticker-posts

ബന്ധുക്കളെ കാണാനെത്തിയ അസം യുവാവിന്റെ മൃതദേഹം ചായ്യോത്ത് കിണറിൽ

നീലേശ്വരം :ബന്ധുക്കളെ
 കാണാനെത്തിയ അസം യുവാവിന്റെ മൃതദേഹം
 ചായ്യോത്ത് കിണറിൽ കണ്ടെത്തി. തളിപ്പറമ്പിൽ ജോലി ചെയ്യുന്ന അസം ലക്കി പൂര് സ്വദേശി ഗംബർബാസു മട്ടാറി 28 യുടെ മൃതദേഹമാണ് കിണറിൽ കണ്ടെത്തിയത്. ചായ്യോത്ത് താമസിച്ച് ജോലി ചെയ്യുന്ന അസം സ്വദേശികളായ ബന്ധുക്കളെ കാണാൻ തളിപ്പറമ്പിൽ നിന്നും കഴിഞ്ഞ ദിവസം ചായ്യോത്തെത്തിയതായിരുന്നു. അതിഥി തൊഴിലാളികൾ താമസിക്കുന്ന എസ്.കെ ബിൽഡിംഗ് എന്ന വാടക ക്വാർട്ടേഴ്സിന് പിന്നിലുള്ള കിണറിലാണ് മരിച്ച നിലയിൽ കണ്ടത്. ആൾ മറയുള്ള കിണറാണിത്. ഇന്ന് രാവിലെ 7നാണ് മൃതദേഹം കണ്ടത്.
Reactions

Post a Comment

0 Comments