Ticker

6/recent/ticker-posts

വൻ മയക്കുമരുന്ന് വേട്ട 107 ഗ്രാം എം.ഡി.എം.എയുമായി 23 കാരൻ അറസ്റ്റിൽ

കാസർകോട്:വൻ മയക്കുമരുന്ന് വേട്ട. വീട്ടിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന 107 ഗ്രാം എം.ഡി.എം.എയുമായി
 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ റേഞ്ച് തലത്തിൽ നടക്കുന്ന കോമ്പിങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എം ഡി എം എ യുമായി യുവാവിനെ ബദിയടുക്ക പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ  പ്രതിയുടെ വീട് പരിശോധിച്ചതിലാണ് വീട്ടിൽ നിന്നും 107.090 ഗ്രാം എം ഡി  എം എ പിടിച്ചെടുത്തത്. നെക്രാജെ പ്ലാവിൻതോടി സ്വദേശി മുഹമ്മദ് റഫീഖ്  ആണ്  പിടിയിലായത്. 
പൊലീസ് കോമ്പിങ് ഡ്യൂട്ടി ചെയ്തു വരുന്നതിനിന്ടെ രാവിലെ 7.25 മണിയോടെ നീർച്ചാൽ  എത്തിയപ്പോൾ ആണ് പിടിയിലായ മുഹമ്മദ് റഫീഖിന്റെ വീട്ടിൽ നിരോധിത ലഹരി വസ്തു സൂക്ഷിച്ചതായ വിവരം ലഭിക്കുന്നതും റെയ്ഡ് നടത്തിയതും . പ്രതിയുടെ മുറി പരിശോധിച്ചപ്പോൾ കട്ടിലിലെ കിടയ്ക്കക്ക് അടിയിലായി സൂക്ഷിച്ച നിലയിലായിരുന്നു എം ഡി എം എ കണ്ടെത്തിയത്. 
ജില്ലാ പൊലീസ് മേധാവി ബി. വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം വിദ്യാനഗർ ഇൻസ്‌പെക്ടർ യു.പി.
വിപിൻ്റെ മേൽനോട്ടത്തിൽ  എസ് ഐ പ്രതീഷ് കുമാർ , ബദിയടുക്ക പ്രൊബേഷൻ എസ് ഐ രൂപേഷ്,  എസ് ഐ രാധാകൃഷ്ണൻ, സിവിൽ ഓഫീസർ മാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, ഹരിപ്രസാദ്,  അനിത എന്നിവർ ചേർന്നാണ് വീട് റൈഡ് ചെയതത്. ഗസറ്റഡ് ഓഫീസർ കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അരുണിന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിയുടെ ദേഹ പരിശോധനയും മറ്റ് നടപടി ക്രമണങ്ങളും പൂർത്തീകരിച്ചത്.
Reactions

Post a Comment

0 Comments