Ticker

6/recent/ticker-posts

15 വയസുകാർ ഓടിച്ച സ്കൂട്ടറുകൾ പിടികൂടി മാതാവിനെതിരെ കേസ്, മാതൃസഹോദരനെതിരെ മറ്റൊരു കേസ്

കാഞ്ഞങ്ങാട് :15 വയസുകാരായ രണ്ട് കുട്ടികൾ ഓടിച്ച സ്കൂട്ടറുകൾ പൊലീസ് പിടികൂടി 'മാതാവിനെതിരെ കേസെടുത്തു. മാതൃസഹോദരനെതിരെ 
മറ്റൊരു കേസും റജിസ്ട്രർ ചെയ്തു. മൗവലി ൽ നിന്നാണ് 15 കാരൻ ഓടിച്ച സ്കൂട്ടർ ബേക്കൽ പൊലീസ് പിടികൂടിയത്. കുട്ടിക്ക് സ്കൂട്ടർ നൽകിയ ഉമ്മയുടെ സഹോദരനായ മൗവൽ സ്വദേശി ക്കെതിരെ കേസെടുത്തു. കല്ലിങ്കാലിൽ നിന്നും 15 കാരൻ ഓടിച്ച മറ്റൊരു സ്കൂട്ടറും പാെലീസ് പിടികൂടി. സ്കൂട്ടർ ഓടിക്കാൻ നൽകിയ താഴെ തൊട്ടി സ്വദേശിയായ അമ്മയുടെ പേരിൽ കേസെടുത്തു.
Reactions

Post a Comment

0 Comments