ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി പെർള എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് രേഖകളില്ലാതെ കടത്തിയ ആഭരണങ്ങൾ പിടികൂടിയത്.
പെർളയിൽ നിന്നും വരികയായിരുന്ന ബസിലെ യാത്രക്കാരനായ കർണാടക സ്വദേശി ആർ. സതീഷിൽ 45 നിന്നു മാണ് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 10 കിലോഗ്രാമോളം വെള്ളി ഭരണങ്ങൾ പിടിച്ചത്. പ്രിവന്റീവ് ഓഫിസർ എ. ബി. അബ്ദുള്ളയുടെ
നേതൃത്വത്തിലാണ് കണ്ടെത്തിയത്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ മാരായ എം. വി. ജിജിൻ, കെ. സാബു , സിവിൽ എക്സൈസ് ഓഫീസർ സുബിൻ ഫിലിപ്പ് എന്നിവരും പങ്കെടുത്തു.
0 Comments