Ticker

6/recent/ticker-posts

ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്ന് വാഗ്ദാനം യുവതിയുടെ പതിനൊന്നര ലക്ഷം രൂപ തട്ടി

കാസർകോട്:ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്ന് വാഗ്ദാനം നൽകി  പതിനൊന്നര
 ലക്ഷം രൂപ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പുത്തിഗെയിലെ കെ.എൻ. സന്ധ്യ 37യുടെ പരാതിയിൽ എക്സ്ട്രേഡ് ഇൻ്റർ നാഷണൽ ട്രേഡിംഗ് കമ്പനിക്കെതിരെയാണ് കേസ്. കുമ്പള പൊലീസാണ് കേസെടുത്തത്. കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിച്ചാൽ പണം സമ്പാദിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം. കഴിഞ്ഞ മാർച്ച് 17 നും ഏപ്രിൽ 29 നും ഇടയിലായിരുന്നു പണം യുവതിയുടെ അകൗണ്ടിലേക്ക് അയച്ചു കൊടുത്തത്.
Reactions

Post a Comment

0 Comments