കാഞ്ഞങ്ങാട് : വ്യാജ രേഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇൻ്റർനെറ്റ് സ്ഥാപനത്തിലും വീടിലും റെയിഡ്. മൂന്ന് പേർ അറസ്റ്റിൽ. നിരവധി വ്യാജ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രിൻസ് റിംഗ് മെഷീൻ ഉൾപ്പെടെ സാധനങ്ങൾ കസ്റ്റഡിയിലെടുത്തു. ക്ലായിക്കോട് താമസിക്കുന്നകാഞ്ഞങ്ങാട് സൗത്ത് പനങ്കാവിലെ പി. രവീന്ദ്രൻ 51, കൊവ്വൽ പള്ളിയിലെ കെ. സന്തോഷ് കുമാർ 45, ഹോസ്ദുർഗ് കടപ്പുറത്തെ ഷിഹാബ് 38 എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങത്തിൻ്റെ നേതൃത്വത്തിൽ ഹോസ്ദുർഗ് എസ്.ഐ ടി . അഖിലും സംഘവുമാണ് റെയിഡ് നടത്തിയത്. എസ്. ഐ ശാരങ്ധരൻ്റെ നേതൃത്വത്തിൽ വീട് റെയിഡ് നടത്തി. പുതിയ കോട്ട ടൗണിലെ നെറ്റ് 4 യുസൈബർ കഫെയിൽ പരിശോധന നടത്തി ഇവിടെ നിന്നും നിരവധി വ്യാജ രേഖകൾ കണ്ടെത്തി. സർവകലാശാലയുടെ വ്യാജ സർട്ടഫിക്കറ്റുകൾ, ഐഡി കാർഡുകൾ, സ്കൂൾ സർട്ടിഫിക്കറ്റുകൾ ഉൾപെടെ ഒട്ടേറെ വ്യാജ സർട്ടിഫിക്കറ്റുകളാണ് കണ്ടെടുത്തത്. ഷിഹാബിൻ്റെ വീട്ടിൽ റെയിഡ് നടത്തി നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും വ്യാജ രേഖകൾ നിർമ്മിക്കുന്ന പ്രിൻ്റിംഗ് ഉപകരണങ്ങൾ ഉൾപ്പെടെ കണ്ടെത്തി. സന്തോഷിൻ്റെ താണ് ഇൻ്റർനെറ്റ് കഫേ സ്ഥാപനം. രവീന്ദ്രൻ വിതരണക്കാരനാണ്. ഷിഹാബാണ് ഇവ നിർമ്മിക്കുന്ന പ്രധാനിയെന്ന് പൊലീസ് പറഞ്ഞു. കേരളത്തിനകത്തും പുറത്തും ഇവർ വ്യാജ രേഖകൾ ഉണ്ടാക്കി വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സന്തോഷ് കുമാറിൻ്റെ സ്ഥാപനത്തിൽ രവീന്ദ്രൻ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി ഷിഹാബിൻ്റെ മൊബൈൽ ഫോണിലേക്ക് അയച്ചു കൊടുക്കും. ഷിഹാബാണ് പ്രിൻ്റ് എടുക്കുന്നത്. ലാപ്പ്ടോപ്പ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോണും സർട്ടിഫിക്കറ്റുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
0 Comments