കാസർകോട്:ലഹരി മാഫിയെ അമർച്ച ചെയ്യാൻ നടപടികൾ ശക്തമാക്കി.
മയക്കുമരുന്ന് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. ജില്ലയിൽ മൂന്നമത്തെ പ്രതിയാണ് അറസ്റ്റിലാകുന്നത്. നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ മധുർ ഹിദായത്ത് നഗർ സ്വദേശി അബ്ദുൾ റഹ്മാൻ37 ആണ് അറസ്റ്റിലായത്. കാസർകോട്, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലാണ് നടപടി. കാസർകോട് പൊലീസ് സറ്റേഷനിൽ 896/24 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 24.15 ഗ്രം എംഡിഎംഎ പിടികൂടിയിരുന്നു , വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ 624 /21 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 2.31 ഗ്രാം എംഡിഎംഎ യും 34.15 ഗ്രാം ചരസ്സും പിടികൂടിയുന്നു.
0 Comments