Ticker

6/recent/ticker-posts

ഭാര്യയെയും മക്കളെയും കത്തി വീശി വെട്ടാൻ ശ്രമം രക്ഷപ്പെട്ട പ്രതിയെ ലൊക്കേഷൻ കണ്ടെത്തി പൊലീസ് പിടികൂടി

കാസർകോട്:ഭാര്യയെയും മക്കളെയും കത്തി വീശി വെട്ടാൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ ലൊക്കേഷൻ കണ്ടെത്തി പൊലീസ് പിടികൂടി. ഇന്നലെ
രാത്രി 9.30 ന്പാടി മൊട്ടയിലാണ് സംഭവം. മൊട്ടയിലെ ബാലകൃഷ്ണനെ 61 വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമം നടത്തുന്നതായി വിവരം ലഭിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതി വീട്ടിൽ
തിരിച്ചെത്തി അക്രമം നടത്താൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ പൊലീസ് ബാലകൃഷ്ണൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തുകയും പാറക്കുന്നിൽ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Reactions

Post a Comment

0 Comments