റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്ന് സ്ത്രീകളെ കാർ ഇടിച്ചു. അപകടത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെ കാഞ്ഞങ്ങാട് ടൗണിൽ റിയൽ ഹൈപ്പർ മാർക്കറ്റിന് സമീപത്താണ് അപകടം. കിഴക്ക് ഭാഗത്തെ റോഡിൽ സീബ്ര ലൈനിൽ കൂടി നടന്ന് പോകവെ പുതിയ കോട്ട ഭാഗത്തേക്ക് ഓടിച്ചു വന്ന ആൾട്ടോ കാർ ഇടിക്കുകയായിരുന്നു. തൈക്കടപ്പുറത്തെ ശ്വേത 21 ക്കാണ് സാരമായി പരിക്കേറ്റത്. ശ്വേതയുടെ അമ്മക്കും ബന്ധുവിനും നിസാര പരിക്കേറ്റു. അപകട സമയത്ത് ഇത് വഴി വന്ന കുന്നുമ്മൽ സർവീസ് സഹകരണ ബാങ്കിൻ്റെ ആംബുലൻസിൽ ഡ്രൈവർ സബിൻ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
0 Comments