Ticker

6/recent/ticker-posts

സ്കൂട്ടിയിൽ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി ആവിക്കര, കുശാൽ നഗർ സ്വദേശികളായ യുവാക്കൾ നീലേശ്വരത്ത് അറസ്റ്റിൽ

നീലേശ്വരം :സ്കൂട്ടിയിൽ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി ആവിക്കര, കുശാൽ നഗർ സ്വദേശികളായ യുവാക്കളെ നീലേശ്വരം എക്സൈസ് അറസ്റ്റ് ചെയ്തു. ആവിക്കര എ.എൽ.പി സ്കൂളിന് സമീപത്തെ എ. നവിത്ത് 31, കുശാൽ നഗറിലെ എച്ച്.എ. അശ്വത്ത് കുമാർ 28 എന്നിവരാണ് അറസ്റ്റിലായത്. കരുവാച്ചേരിയിൽ നിന്നും 
എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
ഓപ്പറേഷൻ ക്ളീൻ സ ഭാഗമായി  നീലേശ്വരം എക്സൈസ്  റെയിഞ്ച് ഇൻസ്പെക്ടർ എൻ. വൈശാഖ്     അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി. രാജൻ ,  പ്രിവൻ്റീവ് ഓഫീസർ പ്രസാദ്. , പ്രിവന്റീവ് ഓഫീസർ  പ്രജിത്ത് കുമാർ,  സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു. , ദിനൂപ്, നസറുദ്ദീൻ, ശൈലേഷ് കുമാർ,കാസർകോട് സിവിൽ എക്സൈസ് ഓഫീസർ മഞ്ജുനാഥ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ ലീമ, സീനിയർ ഗ്രേഡ് ഡ്രൈവർ രാജീവൻ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.
Reactions

Post a Comment

0 Comments