കാഞ്ഞങ്ങാട് :കാട്ടാനക്കൂട്ടമിറങ്ങി. വ്യാപകമായി കൃഷികൾ നശിപ്പിച്ചു. നാട്ടുകാർ ഭീതിയിലായതോടെ കാട്ടാനകൂട്ടത്തെ തുരത്താൻ വനപാലകർ രംഗത്തിറങ്ങി. കൊന്നക്കാട് കാപ്പിതട്ട്, വലിയപുഞ്ച. ബന്തമല എന്നി പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചത്. ആനയിറങ്ങിയതോടെ പ്രദേശവാസികളും ഭീതിയിലായി. കഴിഞ്ഞ മൂന്നു ദിവസമായി ആനക്കൂട്ടം കർഷകരുടെ കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. കാട്ടാന കൂട്ടത്തെ തുരത്താൻ കാസർകോട് ആർ.ആർ.ടിയും ഭീമനടി സെക്ഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇന്ന് രാവിലെ മുതൽ ഈ പ്രദേശങ്ങളിൽ കാട്ടാനകളെ കാട്ടിലേക്കു തുരത്തുന്നതിന്റെ ആദ്യ ശ്രമം നടന്നു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി ആരംഭിച്ചത്. ആർ. ആർ. ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രവീൺ കുമാർ, അഭിലാഷ്, രവീന്ദ്ര, വാച്ചർ രവിദ്രൻ, നിവേദ് സെക്ഷൻ സ്റ്റാഫ് നിധിൻ ചന്ദ്രൻ, ജിഷ്ണു 'കുഞ്ഞികൃഷ്ണൻ, സുധീഷ്, സന്തോഷ്, ബിനു, പ്രദീപ് കുമാർ നേതൃത്വം നൽകി.
0 Comments