ടി.ബി റോഡ് ജംഗ്ഷനിൽ വ്യാപാര ഭവന് പടിഞ്ഞാറ് ഭാഗം പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. ഓഫീസ് മുറിയില
എ.സി കംപ്യൂട്ടർ, ഫ്രിഡ്ജ് ഉൾപ്പെടെ ഇലക്ട്രിക് ഉപകരണങ്ങൾകത്തി നശിച്ചു. കംപ്യൂട്ടറിൽ നിന്നും മോഡത്തിലേക്ക് കണക്ട് ചെയ്ത വയറിംഗിലുണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീ പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ പുക ഉയരുന്നത് കണ്ട് ഫയർ ഫോഴ്സെത്തി പരിശോധിച്ചപ്പോഴാണ് തീ പിടിച്ചതായി അറിയുന്നത്. രാത്രി തന്നെ തീപിടിച്ച് ഉപകരണങ്ങൾ കത്തിയിരുന്നുവെന്നാണ് കരുതുന്നത്.
0 Comments