നീലേശ്വരം :എസ്. ഐയെ നീലേശ്വരം പൊലീസ് സ്റ്റേഷിൻ വെച്ച് മർദ്ദിച്ചു. യുവാവ് അറസ്റ്റിലായി. നീലേശ്വരം എസ്.ഐ അരുൺ മോഹനനാണ് മർദ്ദനമേറ്റത്. ഷർട്ടിൻ്റെ കോളറിൽ പിടിച്ച് കൈ കൊണ്ട് അടിക്കുകയായിരുന്നു. യൂണിഫോമിൻ്റെ നയിം ബോർഡ് വലിച്ച് പൊട്ടിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചായ്യാത്ത് മാനൂരിലെ കെ.വി. സന്തോഷിനെ 40 അറസ്റ്റ് ചെയ്തു, ഇന്നലെ രാത്രി 7.30 മണിയോടെയാണ് സംഭവം. പി.ആർ. ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശൻ്റെ അടുത്തേക്ക് പരാതിയുണ്ടെന്ന് പറഞ്ഞാണ് യുവാവ് എത്തിയത്. പി. ആർ. ഒയുടെ മുറിയിൽ ബഹളം കേട്ടാണ് എസ്.ഐ ഇവിടേക്ക് എത്തിയത്. പി. ആർ. ഒയോട് തട്ടിക്കയറുകയും കസേര തട്ടി തെറിപ്പിക്കുന്നത് ഇടപെട്ടപ്പോഴാണ് എസ്.ഐ ക്ക് മർദ്ദനമേറ്റതെന്ന് പൊലീസ് പറഞ്ഞു.
0 Comments