കാഞ്ഞങ്ങാട് : രാത്രി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പേർ പൊലീസ് കസ്റ്റഡിയിലായി. പുള്ളി മുറി ചൂതാട്ടത്തിനിടെ അഞ്ച് പേരെ പിടികൂടി.31000 രൂപ പിടിച്ചു. പനയാൽ വട്ടത്തൂരിൽ പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപ്പെട്ടവരാണ് ബേക്കൽ പൊലീസിൻ്റെ പിടിയിലായത്. പള്ളിക്കര, പളളിപ്പുഴ, മൈലാട്ടി, മാണിക്കോത്ത്, കറന്തക്കാട് സ്വദേശികളാണ് പിടിയിലായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രി പൊലീസിൻ്റെ വ്യാപക പരിശോധന ആയിരുന്നു. സംശയ സാഹചര്യത്തിൽ നിരവധി പേർ അറസ്റ്റിലായി. എം. ഡി.എം എ , കഞ്ചാവ് ഉപയോഗിച്ച നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കഞ്ചാവും വിദേശമദ്യവും പിടികൂടി. പൂച്ചക്കാട് നിന്നും 6.530 ഗ്രാം കഞ്ചാവ് പിടികൂടി.
0 Comments