Ticker

6/recent/ticker-posts

പരിക്കുകളോടെ റോഡിൽ അബോധാവസ്ഥയിൽ കണ്ട ആൾ മരിച്ചു

കാഞ്ഞങ്ങാട് :പരിക്കുകളോടെ റോഡിൽ അബോധാവസ്ഥയിൽ കണ്ട ആൾ മരിച്ചു. തലയുടെ ഭാഗത്ത് ഉൾപ്പെടെ പരിക്കേറ്റ് രക്തം ഒഴുകിയ നിലയിൽ കാണുകയായിരുന്നു. പാണത്തൂർ താനത്തിങ്കാലിലെ ബാലകൃഷ്ണൻ 55 ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ താനത്തിങ്കാൽ റോഡിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
 കണ്ണിന് മുകളിലായി നെറ്റിയിൽ മുറിവേറ്റ പാടുണ്ട്. പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മാത്രമെ മരണ കാരണം വ്യക്തമാകൂ. രാജപുരം പ്രിൻസിപ്പൽ എസ്.ഐ പ്രദീപ് കുമാർ ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments