നെഞ്ച് വേദന അനുഭവപെട്ട് യുവതി മരിച്ചു.
കുഞ്ഞിനെ തീവ്രപരിചരണ വിഭാഗ ത്തിലേക്കു മാറ്റി. കോട്ടപ്പാറ
വാഴക്കോട് ശിവജി നഗറിലെ പരേതനായ മുല്ലച്ചേരി ഗോപാലൻ നായരുടെ മകൾ എം.സീതാകുമാരിയാണ്
42 മരിച്ചത്. കോളിയടുക്കത്തെ ഉണ്ണിക്കൃഷ്ണന്റെ ഭാര്യയാണ്
കിഴക്കുംകര കു ശവൻകുന്നിലെ സ്വകാര്യ ആശുപത്രിയിൽ ആണ് മരണം. 14 നാണ് പ്രസവചികിൽസക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ നെഞ്ച് വേദന അനുഭവപെട്ട് ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് മരണം.
ബന്ധുക്കളുടെ പരാതിയിൽ ഹോസ്‌ദുർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളേജിൽ പോസ്ററ് മോർട്ടം ചെയ്യും.
മാതാവ്: നാരായണിയമ്മ.
0 Comments