കാഞ്ഞങ്ങാട് : എറണാകുളത്ത് നിന്ന് കാണാതായ കാഞ്ഞങ്ങാട് സ്വദേശിക്കായി ജില്ലയിലും അന്വേഷണം.
കാഞ്ഞങ്ങാടിനടുത്ത് വെള്ളിക്കോത്ത് വീണച്ചേരിയിലെ പൈനി പ്രഭാകരൻ നായരെയാണ് 73 മെയ് ഒൻപത് വെള്ളിയാഴ്ച മുതൽ കാണാതായത്. വർഷങ്ങളായി എറണാകുളം ഇടപ്പള്ളി ചേരാനല്ലൂരിലാണ് താമസം. വീട്ടിൽ നിന്നിറങ്ങുമ്പോൾ മെറൂൺ നിറത്തിലുള്ള ഹാഫ് കൈ ഷർട്ടും വെള്ള ഡബിൾ മുണ്ടുമാണ് ധരിച്ചിരുന്നത്. ഇദ്ദേഹം കാസർകോട് ജില്ലയിലേക്ക് വന്നിരിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ബന്ധുക്കൾ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. വിവരം ലഭിക്കുന്നവർ 6238433644, 9061055124 എന്നീ നമ്പറുകളിൽ ഉടൻ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.
0 Comments