Ticker

6/recent/ticker-posts

പള്ളിക്കുള്ളിൽ മർദ്ദനം ഏഴ് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :പള്ളിക്കുള്ളിൽ മർദ്ദനമേ
റ്റെന്ന പരാതിയിൽ ഏഴ് പേർക്കെതിരെ
 കേസെടുത്ത് പൊലീസ്. പള്ളിപ്പുഴയിലെ ബി. ഗഫൂറിൻ്റെ 43 പരാതിയിൽ മുഹമ്മദ് കുഞ്ഞി, അസ്ലം, റിസ്വാൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചക്ക് 1.45 ന് പള്ളി പുഴ ജമാഅത്ത്
 പള്ളി കുള്ളിൽ വെച്ച് പിന്നിൽ നിന്നും കഴുത്തിന് പിടിച്ച് എന്തോ ആയുധം ഉപയോഗിച്ച് മൂക്കിന് കുത്തിയും കൈ കൊണ്ട് അടിച്ചും കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. നിലവിലെ ജമാഅത്ത് കമ്മിറ്റി മുൻകമ്മിറ്റി അംഗങ്ങളെ പറ്റി വാസ്തവിരുദ്ധ കാരൃങ്ങൾ പള്ളിയിൽ പ്രഖ്യാപിച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്ന് പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments