Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബ്ലോക്ക് പ്രിൻ്റിംഗ് ആൻ്റ് പബ്ലിഷിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വ്യാപക പരാതി മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : മാലക്കല്ലിൽ പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പ്രിൻ്റിംഗ് ആൻ്റ് പബ്ലിഷിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിലിമിറ്റഡിനെതിരെ വ്യാപക പരാതി. അഞ്ച് പേരുടെ പരാതികളിലായി രാജ പുരം പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. മാലക്കല്ല് പൂക്കുന്നത്തെ പി.ജെ. ജോൺ 68,ജോമോൻ, വി.ഡി. ബാബുരാജൻ എന്നിവരുടെ പരാതിയിലാണ് ഒരു കേസ്. 2016-27 ലും മൂന്ന് പേരിൽ നിന്നു മായി 7 ലക്ഷം രൂപ ഡപ്പോസിറ്റ് വാങ്ങി തിരികെ നൽകുന്നില്ലെന്നാണ് പരാതി. ഗോപാലകൃഷ്ണൻ, എ.ജെ. ജോസഫ്, സെക്രട്ടറി ഷീന എന്നിവർക്കെതിരെയാണ് കേസ്. മാലക്കല്ലിലെ ആർ.സി. തോമസ് 68, പി. ജെ മാത്യു എന്നിവരുടെ പരാതിയിൽ മൂന്ന് പേർക്കെതിരെയും മറ്റൊരു കേസും റജിസ്ട്രർ ചെയ്തു. രണ്ട് പേരുമായി നിക്ഷേപമായി നൽകിയ 4 ലക്ഷവും പലിശയും തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകി യത്. ചന്തളം സ്വദേശിയുടെ പരാതിയിൽ ഒരു വർഷം മുൻപും രാജപുരം പൊലിസ് മറ്റൊരു കേസുമെടുത്തിരുന്നു.

Reactions

Post a Comment

0 Comments