Ticker

6/recent/ticker-posts

സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു ഒടയംചാൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: കോടോം ബേളൂർ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു. ഒടയംചാൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 76 ഓളം മുറികൾ ഉള്ള ഇരുനില കെട്ടിടം ഈ മാസം അവസാനം തുറക്കും. അഞ്ച് ഭരണ സമിതികൾ കഠിനപ്രയത്നം ചെയ്താണ് സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.10 കോടിയുടെതാണ് പദ്ധതി.സംസ്ഥാന സഹകരണ ബാങ്കിൽ നിന്ന് പത്തു കോടി വായ്പ എടുത്താണ് നിർമ്മാണം നടത്തുന്നത് തനത് ഫണ്ടും മറ്റു ഫണ്ടുകളും ഉപയോഗിച്ച് പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിൽ പിന്നാലെയാണിത്.മൂന്ന് ഏക്കറോളം സ്ഥലത്താണ് ബസ്റ്റാൻഡ് യാർഡും കെട്ടിടവും വരുന്നത്.ആദ്യഘട്ടത്തിൽ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യും.രണ്ടാംഘട്ടമാണ് ബസ്റ്റാൻഡ് നിർമ്മിക്കുന്നത്. ഇരുനില കെട്ടിടത്തിന് നിർമ്മാണമാണ് പൂർത്തിയായത്.ഇതോട് ചേർന്ന് പരപ്പയിൽ നിന്നുള്ള ഭാഗത്താണ് ബസ്റ്റാൻഡ് ആഡ് നിർമ്മിക്കുക.ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയ്ക്ക് സമാനമായിരിക്കും യാർഡ് നിർമ്മിക്കുക.ഇവിടെയുണ്ട് പാറക്കൂട്ടങ്ങൾ ഏതാണ്ട് നീക്കി കഴിഞ്ഞു.അടുത്തകാലത്താണ് സഹകരണ ബാങ്കിന് വായ്പ എടുത്തത്.പ്രതിമാസം 72 ലക്ഷം രൂപയാണ് തിരിച്ചടവ്.സ്വകാര്യ വ്യക്തികളുടെ സ്ഥലം പഞ്ചായത്ത് വിലക്ക് വാങ്ങിയാണ് ഷോപ്പിംഗ് കോംപ്ലക്സും യാർഡും നിർമ്മിക്കുന്നത്. വൻകിട നിർമ്മാ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റി ആണ് കെട്ടിടം ഇവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നത്.കെട്ടിടത്തിന്റെ വയറിങ് ഏതാണ്ട് അന്തിമഘട്ടത്തിലെത്തി ഇൻറർലോക്ക്ചെയ്യുന്ന ജോലിയും ഉടൻ പൂർത്തിയാകും. കെട്ടിടത്തിന് ഒരു നില കൂടി നിർമ്മിക്കാനുണ്ട്.ഈ ഒരു നിലയും യാർഡും പൂർത്തിയാക്കാൻ അഞ്ചു കോടി രൂപ കൂടി വേണ്ടിവരും. മലയോര ഗ്രാമമായ ഒടയംചാലിൻ്റെ മുഖച്ഛായ  മാറുന്നതാണ് പദ്ധതി.

Reactions

Post a Comment

0 Comments