Ticker

6/recent/ticker-posts

കാസർകോട്ട് മദ്യസൽക്കാരം തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ കയ്യേറ്റം 12 പേർക്കെതിരെ കേസ് അഞ്ച് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :കാസർകോട്ട് മദ്യസൽക്കാരവും മദ്യവിൽപ്പനയും തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ കയ്യേറ്റം. 12  പേർക്കെതിരെ കേസെടുത്ത പൊലീസ്അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കറന്തക്കാട് ഇന്ന് ഉച്ചക്കാണ് സംഭവം. ഇവിടെ പൂട്ടിക്കിടക്കുന്ന ശ്രീകൃഷ്ണ ഹോട്ടലിൻ്റെ പരിസരത്ത് മദ്യ വിൽപ്പന നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് കാസർകോട് എസ്.ഐ എൻ . അൻസാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയത്. എസ്. ഐ യുടെ വലതു കൈ ബലമായി പിടിച്ചും ഭീഷണി പെടുത്തിയും പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി തടസപെടുത്തിയെന്നാണ് പരാതി. സ്ഥലത്ത് ഒഴിഞ്ഞ മദ്യകുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കാണപ്പെട്ടു. ഇത് തങ്ങൾ പാർട്ടി നടത്തുന്ന സ്ഥലമാണന്നും പൊലീസ് ഇടപെടേണ്ടെന്നു പറഞ്ഞായിരുന്നു കയ്യേറ്റമെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് അഞ്ച് പേരെ അറസ്റ്റ് യ്തത്. കറന്തക്കാട് സ്വദേശികളായ സനത്ത് 45, ചന്ത്രദാസ 38, സന്ദീപ് 29,കുഡ്ലുവിലെ സൂര്യ ദാസ് 36, രാംദാസ് നഗറിലെ ദീപക് 34 എന്നിവരാണ് അറസ്റ്റിലായത്.
Reactions

Post a Comment

0 Comments