കാഞ്ഞങ്ങാട് : തോണിയിൽ നിന്നും വലയെറിഞ്ഞ് മീൻ പിടിക്കുന്നതിനിടെ മൽസ്യ തൊഴിലാളി പുഴയിൽ വീണ് മരിച്ചു. രാവിലെ കാണാതായ ആളുടെ മൃതദേഹം വൈകീട്ടോടെയാണ് കണ്ടെത്തിയത്. പടന്ന
വടക്കേപ്പുറത്തെ ദിവാകരനാണ് 63 മരിച്ചത്. മീൻപിടിത്തത്തിനിടയിൽ ഓരി പുല്ലൂർ മാട് പുഴയിലാണ് മുങ്ങിപോയത്. തൃക്കരിപ്പൂരിൽ നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി
തിരിച്ചിലിനിറങ്ങുമ്പോഴേക്കും തോണിക്കാരുടെ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.
0 Comments