കാഞ്ഞങ്ങാട് :അമിതാദായത്തിന് വേണ്ടി പണം പന്തയം വെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ട 6 അംഗ സംഘത്തെ പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവി വിജയ് ഭരത് റെഡിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാജപുരം പ്രിൻസിപ്പൽ എസ് ഐ പ്രദീപ്കുമാറും സംഘവും ആണ് പ്രതികളെ പിടികൂടിയത്. കള്ളാർ അരിങ്കല്ലിൽ മാലക്കല്ല് സ്വദേശിയുടെ നേതൃത്വത്തിൽ ദിവസങ്ങളായി ചീട്ടുകളി സംഘം പ്രവർത്തിച്ചുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. കളി കളത്തിൽ കാണപ്പെട്ട 19 300 രൂപ പിടിച്ചെടുത്തു. രാഘവൻ, ടി.ടി. ജോസ്, കെ എം.ജോസ്, സലാം, കെ. ജോസ്, സുനിൽ ബേബി എന്നിവരാണ് പിടിയിലായത്. എസ്. ഐ യെ കൂടാതെ എ.എസ്.ഐ ഓമനക്കുട്ടൻ,സീനിയർ സിവിൽ ഓഫീസർമാരായ സനൂപ്, രൂ പേഷ്, ശരത്ത് ചന്ദ്രൻ, ദിലീപ് ചുണ്ട, വിനോദ് ബന്തടുക്ക എന്നിവരുമുണ്ടായിരുന്നു.
0 Comments